Type Here to Get Search Results !

Bottom Ad

മാപ്പിളപ്പാട്ടില്‍ ഇരട്ടവിജയവുമായി മൊയ്തു അണങ്കൂര്‍

കാസര്‍കോട്:(www.evisionnews.in)ന്യൂജനറേഷന്‍ മാപ്പിളകലകളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സര്‍ഗവാസനയുടെ പുതുവസന്തം തീര്‍ക്കുകയാണ് മൊയ്തു അണങ്കൂര്‍ എന്ന കലാകാരന്‍. കഴിഞ്ഞ അഞ്ചുവര്‍ഷകാലമായി മപ്പിളപ്പാട്ട പരിശീലന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മൊയ്തുവിന് കീഴില്‍ പരിശീലിച്ച കുട്ടികള്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. 
കഴിഞ്ഞ ദിവസം ബെള്ളൂരില്‍ സമാപിച്ച കുമ്പള ഉപജില്ല സ്‌കൂല്‍ കലോത്സവത്തില്‍ മൊയ്തു പരിശീലിപ്പിച്ച വട്ടപ്പാട്ട്, കോല്‍ക്കളി ടീമുകളെ ഇരട്ടവിജയത്തിലേക്കാണ് മൊയ്തു നയിച്ചത്. ജി.എച്ച്.എസ്.എസ് ബെള്ളൂരിലെ വിദ്യാര്‍ത്ഥികളെയാണ് മൊയ്തു ഇത്തവണ പരിശീലിപ്പച്ചത്. വര്‍ഷങ്ങളായുള്ള അഡൂരിന്റെ കുത്തക തകര്‍ത്താണ് ബെള്ളൂര്‍ മൊയ്തുവിന്റെ കീഴില്‍ ഇപ്രാവശ്യം മാപ്പിളകലകളുടെ സുല്‍ത്താന്മാരായി മാറിയത്. 


evisionnews

keywords : mappilapat-moidu-anagoor-

Post a Comment

0 Comments

Top Post Ad

Below Post Ad