Type Here to Get Search Results !

Bottom Ad

പിതാവും മകനും ഒരുമിച്ച് ഗള്‍ഫിലേക്ക് പറന്നു; പിതാവ് കുവൈത്തില്‍ മകന്‍ ജയിലില്‍

കാഞ്ഞങ്ങാട്: പിതാവും മകനും ഗള്‍ഫിലേക്ക് പറന്നത് ഒരുമിച്ചാണ്. എന്നാല്‍ മുംബൈയില്‍ എത്തിയപ്പോള്‍ മകന്റെ കൈയ്യില്‍ പോലീസിന്റെ വിലങ്ങ് വീണു. പിതാവാകട്ടെ കുവൈത്തില്‍ എത്തുകയും ചെയ്തു. സ്ത്രീകളെ ഉപയോഗിച്ച സമ്പന്നരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്തക്കേസിലെ പ്രതികളില്‍ ഒരാളായ ഒളിഞ്ഞവളപ്പ് ഞാണിക്കടവിലെ സി.എച്ച്. റംഷീദിനെയാണ്(25) മുംബൈയില്‍ വെച്ച് പോലീസ് പിടികൂടിയത്. പിതാവ് സി.എച്ച്. അബ്ദുള്ളയ്‌ക്കൊപ്പമാണ് റംഷീദ് മംഗലാപുരം വിമാനതാവളത്തില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മുംബൈ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ റംഷീദിനെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുകയായിരുന്നു. റംഷീദിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹോസ്ദുര്‍ഗില്‍ നിന്നും പോലീസ് സംഘം മുംബൈയില്‍ എത്തി റംഷീദിനെ നാട്ടിലേക്ക് കൊണ്ട് വരികയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. റംഷീദിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇനിയും മൂന്ന് പ്രതികളെ പിടികിട്ടാനുണ്ട്.
keywords: kanhangad-son-arrested-mumbai

Post a Comment

0 Comments

Top Post Ad

Below Post Ad