ബദിയടുക്ക (www.evisionnews,in): വര്‍ധിച്ചു വരുന്ന വിവാഹാഘോഷ ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹല്ല് സഭ ചെടേക്കാല്‍ ഹസൈനാര്‍ ഹാജി നഗറില്‍ നടന്നു.
വിവാഹാഘോഷത്തിന്റെ പേരില്‍ അനിയന്ത്രിതമായ രീതിയില്‍ വര്‍ധിച്ച് വരുന്ന ഇത്തരം ദുഷ്പ്രവണതകള്‍ തടയാന്‍ സര്‍വ്വരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ വാഗ്മി അബ്ദുല്‍ സലീം നദ്‌വി അഭിപ്രായപ്പെട്ടു. ധൂര്ത്തും ദുരാചാരങ്ങളും അവസാനിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആഹ്വാനം ചെയ്തു. സംഗമത്തില്‍ ഒത്തുചേര്‍ന്ന പഴയ തലമുറയില്‍പ്പെട്ടവരും പുതിയ തലമുറക്കാരും അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു.
മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ബി.എച്ച് അബ്ദുല്ല കുഞ്ഞി, ബദ്‌റുദ്ദീന്‍ താസിം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എ.എസ് അഹമ്മദ്, അബ്ദുല്ല ചാലക്കര, അബൂബക്കര്‍ സഅദി, അന്‍വര്‍ ഓസോണ്‍, ഹസൈനാര്‍ ഹാജി മാളിക, കെ.എം. അബ്ദുല്‍ റഹിമാന്‍ ഹാജി, റഫീക്ക് കേളോട്ട്, ഹൈദര്‍ കുടുപ്പംകുഴി, നവാസ്, സക്കീര്‍, മൊയ്തീന്‍ ഫരീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod-badiyakukka-muslimleague-p[anchayath-mahallsabha

Post a Comment
0 Comments