Type Here to Get Search Results !

Bottom Ad

ഐ.ടി.ഐയില്‍ പച്ച തിളങ്ങുന്നു വിജയത്തിന്റെ ചിരിയുമായി അനസ്

കാസര്‍കോട്: (www.evisionnews.in)ഗവ ഐടിഐയില്‍ എം.എസ്.എഫ്, കെ.എസ്.യു സംഖ്യ തുടര്‍ച്ചയായി മൂന്നാം വട്ടവും വിജയക്കൊടി പറത്തുമ്പോള്‍ സംഘടനയെ ചരിത്രവിജയത്തിലേക്ക് നയിച്ചതിന് പിന്നില്‍ നിശബ്ദ പോരാട്ടം നയിച്ച ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കാമ്പസ് ഒന്നടങ്കം ലൈക്കടിക്കുന്നു. 


ഐടിഐ എം.എസ്.എഫ് പ്രസിഡണ്ടായിരുന്ന അനസ് കാമ്പസിനെ പച്ചക്കോട്ടയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും കാമ്പസിലെ പച്ചപ്പ് മാഞ്ഞുപോവാതാരിക്കാന്‍ സദാസമയവും ഓടിനടന്ന അനസ് ഇപ്പോഴും കാമ്പസിന്റെ പ്രിയപ്പെട്ട നേതാവാണ്. ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പിലും എം.എസ്.എഫ് നൂറില്‍ നൂറ് നേടിയപ്പോള്‍ അത് അനസിന്റെ പ്രവര്‍ത്തത്തിന്റെ കൂടി വിജയമായി മാറി. മികച്ച സംഘാടകനും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തകനുമായ അനസ് നിശബ്ദസേവനവും നിഷ്‌കളങ്കമായ പെരുമാറ്റവും കൊണ്ട് ഏറെ വ്യത്യസ്തനാണ്.

evisionnews


keywords : iti-green-anas-smile



Post a Comment

0 Comments

Top Post Ad

Below Post Ad