Type Here to Get Search Results !

Bottom Ad

മസ്‌ദൂര്‍തൊഴിലാളികള്‍ കെഎസ്‌ഇബി ഓഫിസിനുമുന്നില്‍ ചോറൂണ്‍സമരം നടത്തി

കാസര്‍കോട്‌: (www.evisionnews.in)  കെഎസ്‌ഇബി മസ്‌ദൂര്‍ തൊഴിലാളികളോടുള്ള അധികൃതരുടെ പക്ഷപാതനിലപാടില്‍ പ്രതിഷേധിച്ച്‌ മസ്‌ദൂര്‍ റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷഷന്‍ നേതൃത്വത്തില്‍ കാസര്‍കോട്‌ കെഎസ്‌ഇബി സര്‍ക്കിള്‍ ഓഫിസിനുമുന്നില്‍ പ്രതീകാത്മക ചോറൂണ്‍സമരം നടത്തി. ജില്ലയില്‍ 100 മസ്‌ദൂര്‍ ഒഴിവുകളുണ്ടെങ്കിലും ഇതുവ െരയായി 46 പേരെമാത്രമാണ്‌ നിയമിച്ചത്‌. 1200പേരുടെ റാങ്ക്‌ ലിസ്റ്റാണുള്ളതെങ്കിലും ഒന്നരവര്‍ഷത്തിനുള്ളില്‍ ലിസ്റ്റിന്റെ കാലാവധി തീരും. അതേസമയം വയനാട്ടില്‍ ഒഴിവുണ്ടായിരുന്ന 76 തസ്‌തികയിലും നിയമനം നടത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. ചോറൂണ്‍ സമരം കൂടാതെ നിലത്തുതെരയല്‍, വിലവിളി സമരങ്ങളും പ്രത്യേകതയായി. ഗതികെട്ടതുകൊണ്ടാണ്‌ ഇത്തരം സമരമുറകള്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാഭാരവാഹികളായ എം രാജേഷ്‌, എ ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെഎസ്‌ഇബി വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ (സിഐടിയു) സമരത്തെ അഭിവാദ്യം ചെയ്‌തു.

evisionnews


Keywords: Mazdoor, workers, K.S.E.B, office, Choroon samaram, Mazdoor rank holders association

Post a Comment

0 Comments

Top Post Ad

Below Post Ad