കാസര്‍കോട്: (www.evisionnews.in) രാത്രിയുടെ മറവില്‍ എത്തി പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ ഇനി സൂക്ഷിക്കുക, നിങ്ങള്‍ ക്യാമറ കണ്ണില്‍ കുടുങ്ങും. റോഡരികില്‍മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കുന്നതിന് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പൊലീസിന്റെയും നഗരസഭയുടെയും അനുമതിയോടെ ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാണ് കാസര്‍കോട് ഫോര്‍ട്ട് റോഡിനെ ശുചിത്വവും സുരക്ഷയുമുള്ള നാടായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തത്.
നഗരത്തിലെ വിവിധയിടങ്ങളിലെയും ഒപ്പം സമീപത്തെയും മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ച് തള്ളുന്നത് ഏറെയും ഫോര്‍ട്ട് റോഡിലായിരുന്നു. ഇതിനെതിരെ കഴിഞ്ഞ കുറെ മാസങ്ങളായി യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ തള്ളുന്നതിനെതിരെ ബോധവല്‍ക്കരണവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു.
പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദിന്റെ നേതൃത്വത്തില്‍ നടത്തിയ ജനസഭയില്‍ ഇതേ വിഷയം ഉന്നയിച്ച് ബോധവല്‍ക്കരണം ശക്തമാക്കി. തുടര്‍ന്ന് മാലിന്യം തള്ളുന്നതിനു കുറവുണ്ടായിരുന്നുവെങ്കിലും പൂര്‍ണമായില്ല. തള്ളുന്നവരെ പിടികൂടാനായി രാത്രിയില്‍ പ്രവര്‍ത്തകര്‍ ഉറക്കമൊഴിച്ച് കാവലിരുന്നു. എന്നിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നിരീക്ഷണ
ക്യാമറകള്‍ സ്ഥാപിക്കാന്‍ യൂത്ത് ലീഗ് ശാഖ കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു ദിവസം മുന്‍പാണ് ഫോര്‍ട്ട് ജംക്ഷനിലെ എസ്എസ്എ ഓഫിസിനടുത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.
Keywords: Fort road, malinyam, Camera, ward council, garabage, waste, throw

Post a Comment
0 Comments