Type Here to Get Search Results !

Bottom Ad

ബേവിഞ്ച സ്വദേശിയെ മൈസൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി


കാസര്‍കോട്: (www.evisionnews.in)  സുഹൃത്തുക്കളോടൊപ്പം മൈസൂരിലെ കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് കാണാതായി.  പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി-ഖദീജ ദമ്പതികളുടെ മകന്‍ അസീസ് കടവത്തി (32)നെയാണ് കാണാതായത്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകനും  ബേവിഞ്ച കല്ലുംകൂട്ടം സ്വദേശിയും മുസ്ലിം ലീഗ് നേതാവ് കടവത്ത് മുഹമ്മദ് കുഞ്ഞിയുടെ സഹോദരനുമാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് സുഹൃത്തുക്കളായ ഷുക്കൂര്‍, നാസര്‍ എന്നിവരോടൊപ്പം കാറില്‍ മൈസൂരില്‍ പോയത്. ഡ്രൈവറും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടയില്‍ കനാലിലെ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. ഇവരാണ് കാണാതായ വിവരം നാട്ടിലേക്ക് വിളിച്ചറിയിച്ചത്.




Keywords; Bevincha, Mysore, Kanal, Kallumkoottam, Wednesday

Post a Comment

0 Comments

Top Post Ad

Below Post Ad