കാഞ്ഞങ്ങാട്:(www.evisionnews.in)അടുത്തമാസം നടക്കുന്ന സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ചു പെരിയ ബാങ്ക് നിയമനത്തില്‍ നടന്ന അഴിമതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന്റെ പെരിയയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തിലേക്ക് എ ഗ്രൂപ്പുകാര്‍ തള്ളിക്കയറി. ഇതോടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
ഡിസിസി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍, പാദൂര്‍ കുഞ്ഞാമു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ എ ഗ്രൂപ്പ് നേതാവ് പി.ഗംഗാധരന്‍ നാരയുടെ നിയന്ത്രണത്തിലുള്ള പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനത്തില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് എ ഗ്രൂപ്പുകാര്‍ ഇടിച്ചുകയറിയത്. ഐ ഗ്രൂപ്പ് നേതാക്കള്‍ ഇടപ്പെട്ട് ഒടുവില്‍ ഇവരെ പറഞ്ഞയച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
keywords: i-group-a-group-fight

Post a Comment
0 Comments