കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി ചുംബിച്ച പതിമൂന്നുകാരന്‍ കേസില്‍ കുടുങ്ങി. തിങ്കളാഴ്ച വൈകുന്നേരം ബേഡകം കാഞ്ഞിരത്തുങ്കാലിലാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പതിമൂന്നുകാരന്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കരഞ്ഞ്‌കൊണ്ടോടിയ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. മാതാവ് പെണ്‍കുട്ടിയെയും കൂട്ടി ബേഡകം പോലീസ് സ്‌റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. പതിമൂന്ന്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജുവൈനല്‍ കോടതിയിലേക്ക് കേസ് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
Keywords: Road, block, Thirteen year old boy, Fourteeen year old girl, Kiss, public, Bedakam police, complaint

Post a Comment
0 Comments