നെതര്‍ലാന്റ്: (www.evisionnews.in) പരസ്പര സ്‌നേഹത്തിന്‍രെയും പ്രണയത്തിന്റെയും പ്രകടനമായിരുന്നു ചുംബനം ഇക്കാലത്ത് അത് ഒരു സമരമാര്‍ഗം കൂടിയായി. എന്നാല്‍ ചുംബിക്കുമ്പോള്‍ സ്‌നേഹം മാത്രമല്ല സൂക്ഷമജീവികളും പങ്കുവെക്കപ്പെടുന്നുവെന്ന് ഗവേഷകര്‍. പരസ്പരം ചുണ്ട് കൊണ്ടുള്ള ചുംബനം പലപ്പോഴും മാരകമായ രോഗം എളുപ്പത്തില്‍ കൈമാറാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ പത്ത് സെക്കന്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഒറ്റ ചുംബനത്തിലൂടെ എട്ടുകോടി ബാക്ടീരിയകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് ഡച്ച് ശാസ്ത്രജ്ഞരുടെ പഠനം വെളിപ്പെടുത്തുന്നു. 21 ദമ്പതിമാരുടെ ചുംബന സ്വഭാവമാണ് നെതര്‍ലന്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സൈന്റിഫിക് റിസര്‍ച്ച് (ടി.എന്‍.ഒ) ഗവേഷകര്‍ പഠനവിധേയമാക്കിയത്.
Keywords: Netherland, mutual friendship, love, sadachara samaram, Netharland organization for applied sentific research

Post a Comment
0 Comments