Type Here to Get Search Results !

Bottom Ad

ഇറങ്ങിയ ഉടനെ കാറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌



മംഗളൂരു: (www.evisionnews.in)  വീട്ടിനുമുന്നില്‍ നിര്‍ത്തി ആളിറങ്ങിയ ഉടന്‍ കാര്‍ കത്തിനശിച്ചു. കുന്ദാപുരത്ത് കമ്പാലഗഡെയിലാണ് സംഭവം. കാവറാഡിയിലെ അജിത് ഷെട്ടിയുടെ കാറാണ് കത്തിയത്. സുഹൃത്തായ സീതാരാമയുടെ വീട്ടിലെത്തിയതായിരുന്നു അജിത്ത്. കാര്‍ നിര്‍ത്തി വീട്ടിലേക്ക് കയറി സുഹൃത്തിനോട് സംസാരിക്കുന്നതിനിടയില്‍ കാറിന് തീപ്പിടിച്ചു. മുറ്റത്തുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറിലേക്കും തീ പടര്‍ന്നു. സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് അവരെത്തിയശേഷമാണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്ത കാരണം അറിയില്ല.

evisionnews


Keywords: Car, narrow escape, Kunadapurath, Kanbalagade, Kavaradia, Ajith Shetti, Cylandar
Tags

Post a Comment

0 Comments

Top Post Ad

Below Post Ad