ബദിയടുക്ക: (www.evisionnews.in) ദേശീയ മാന ബിന്ദുക്കളെ എന്നും അംഗീകരിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റുകളുടെ വഞ്ചന തിരിച്ചറിയുവാന്‍ ജനസമൂഹം തയ്യാറാകണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഭാരതത്തില്‍ വളര്‍ന്നു വരാന്‍ കഴിയാത്തതെന്നും രാജ്യത്തിന്റെ മാനബിന്ദുക്കളെ എന്നും എതിര്‍ത്തുവരുന്ന വൈദേശിക ആശയങ്ങളെ ഭാരതം പുറം തള്ളുന്ന കാലം സമാഗതമായിരിക്കുകയാണെന്നും ബി.എം.എസ്സ് ജില്ലാ പ്രസിഡന്റ് വി.വി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ബി.എം.എസ്സ്, ബദിയടുക്ക മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ്മ ജയാന്തി ദേശീയ തൊഴിലാളി ദിന പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ്സ് മേഖല പ്രസിഡന്റ് പുരുഷോത്തമ ആചാര്യ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.എ ശ്രീനിവാസന്‍, കെ.നാരായണ, ഭാസ്‌കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.രാജ്‌മോഹന്‍ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
ബദിയടുക്ക ടൗണില്‍ നടന്ന പ്രകടനത്തിന് അഭിന, മുഹമ്മദ്, പി.കെ രവീന്ദ്രന്‍.വി, ചിത്രലേഖ, ലത, സവിത, രമേഷ്.ബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Nationality, Communisty, workers, B.M.S Badiaduka,

Post a Comment
0 Comments