കാസര്‍കോട്:(www.evisionnews.in)പ്രമുഖ മതപണ്ഡതിനും സമസ്ത ഉപാധ്യക്ഷനുമായ സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് പ്ര്‌ക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉദുമ മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികള്‍ അരലക്ഷം ഒപ്പുമായി ഡല്‍ഹിയിലേക്ക് തിരിക്കും.
ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പുകള്‍ ഈ മാസം 27ന് ഡല്‍ഹിയിലെത്തി കേന്ദ്ര അഭ്യമന്തര മന്ത്രിക്ക് സമര്‍പ്പിക്കുകയും കാസര്‍കോടിന്റെ പൊതുവികാരം അറിയിക്കുകയും ചെയ്യും.
സുപ്രിം കോടതയിലെ സീനിയര്‍ അഭിഭാഷകന്‍ ഹാരിസ് ബീരാനെ കേസ് ഏല്‍പ്പിച്ച് സുപ്രിം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനും ആലോചനയുണ്ടെന്ന് യൂത്ത്‌ലീഗ്ഉദുമമണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍ പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസിന്റെ തുടരന്വേഷണം നടത്തണമെന്നാണ് യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നത്. നിലവിലുള്ള അന്വേഷണങ്ങളൊന്നും തൃപ്തികരമല്ല. അന്നത്തെ ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രാഥമികമായ തെളിവുകള്‍പോലും ജില്ലയിലെ പോലീസ് ടീമിന് അന്വേഷണം നടത്തിയ സി.ബി.ഐക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഫിംഗര്‍ പ്രിന്റ്, പോലീസ് നായയുടെ പരിശോധന അടക്കമുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തനിന്ന് ഉണ്ടായിട്ടില്ല. സംഭവത്തെ ആത്മഹത്യയാക്കി മാറ്റി കേസ് അന്വേഷണം വഴിതെറ്റിക്കാനാണ് ചിലരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ഇതും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ടി.ഡി.കബീര്‍ വ്യക്തമാക്കി.
keywords : qazicase-halflakh-sign-youth-league

Post a Comment
0 Comments