Type Here to Get Search Results !

Bottom Ad

ഐ.എന്‍.എല്‍ ജില്ലാ യോഗത്തില്‍ എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം


കാസര്‍കോട്: (www.evisionnews.in)  സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട് എന്‍.വൈ.എല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെച്ചൊല്ലി ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ ബഹളവും കയ്യാങ്കളിയും. ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെ നീണ്ട് നിന്ന ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക സമിതിയുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ദിവസം മുമ്പ് കാസര്‍കോട്ട് നടന്ന എന്‍.വൈ.എല്‍ ജില്ലാ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും പ്രസംഗിച്ചതുമായ കാര്യങ്ങള്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണമായത്. സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് എന്‍.വൈ.എല്‍ ജില്ലാ കണ്‍വെന്‍ഷനില്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി പി.കെ ഇസ്മാഈല്‍ നടത്തിയ പ്രസംഗവും ജില്ലാ പ്രസിഡന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളും റഹീം ബെണ്ടിച്ചാല്‍ ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. സംഭവം വിവാദമായതോടെ ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഐ.എന്‍.എല്ലിന്റെ അടിയന്തിര യോഗം ചൊവ്വാഴ്ച നടന്നത്. യോഗം ആരംഭിച്ച ഉടന്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി റഹീം ബെണ്ടിച്ചാലിനെതിരെ ഭൂരിഭാഗം പേരും തിരിയുകയായിരുന്നു. സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വിവാദമാക്കിയത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് ആരോപിച്ചാണ് യോഗത്തിലെ ഭൂരിഭാഗം നേതാക്കളും അംഗങ്ങളും റഹീമിനെതിരെ രംഗത്ത് വന്നത്. ഇതേ ചൊല്ലി വാഗ്വാദം രൂക്ഷമായതോടെ റഹീമിനെ കയ്യേറ്റം ചെയ്യാന്‍ വരെ ചിലര്‍ മുതിര്‍ന്നു. അത് വരെ റഹീമിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്ന ഐ.എന്‍.എല്‍ ജില്ലാ വൈസ്.പ്രസിഡന്റ് കപ്പണ മുഹമ്മദ് കുഞ്ഞി പൊടുന്നനേ റഹീമിന് അനുകൂലമായി രംഗത്ത് വരികയും ആരെങ്കിലും കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നാല്‍ പ്രശ്‌നമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് കയ്യേറ്റത്തില്‍ നിന്നും അംഗങ്ങള്‍ പിന്തിരിഞ്ഞത്. തുടര്‍ന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി റഹീം ബെണ്ടിച്ചാല്‍ ക്ഷമാപണം നടത്തി. എന്‍.വൈ.എല്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നിരുന്നുവെന്നും അതാണ് താന്‍ ഫേസ്ബുക്കില്‍ ഇട്ടതെന്നും തലവാചകമല്ലാതെ അതിന്റെ ഉള്ളടക്കം താന്‍ വായിച്ചില്ലെന്നും റഹീം വിശദീകരണം നല്‍കുകയും ചെയ്തു. ഏതായാലും സ്ഥിതി ഗതികള്‍ ഇത്രയൊക്കെയായ സാഹചര്യത്തില്‍ ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം തന്നെ ചേരുന്നുണ്ട്.

evisionnews


Keywords: INL, District meeting, NYL district president, Raheem Bendichal, Facebook, post, social media, Kappana Muhammad Kunhi

Post a Comment

0 Comments

Top Post Ad

Below Post Ad