കാസര്‍കോട്: (www.evisionnews.in) പോലിസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ മനസിലാക്കാന്‍ പോലിസ് സ്‌റ്റേഷനുകളില്‍ സിസി ക്യാമറ സ്ഥാപിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. പോലിസിന്റെ നീതിനിഷേധത്തിനെതിരെ മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോലിസ് സ്്‌റ്റേഷനിലേക്ക് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പോലിസുകാര്‍ നീതിനടപ്പാക്കാതെ അത് നിഷേധിച്ചാല്‍ ജനങ്ങള്‍ അതുഅനുസരിപ്പിക്കും. പോലിസുകാരില്‍ നല്ലവരെ പോലെതന്നെ അഴിമതിക്കാരും ക്രമിനലുകളുമുണ്ട്. ഇവരാണ് നമ്മുടെ ശാപം. സാധാരണക്കാര്‍ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി പോലിസുസ്റ്റേഷനില്‍ എത്തിപ്പെടുന്നുണ്ട്. എന്നാല്‍ ഇവരുടെ നീതി നിഷേധിച്ച് ഭയപ്പെടുത്തുന്നതും കോഴവാങ്ങുന്നതും ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാകില്ലെന്നും ചെര്‍ക്കളം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത് അധ്യക്ഷത വഹിച്ചു. എ ജെ ജലീല്‍ സ്വാഗതം പറഞ്ഞു.
പോലിസിന്റെ നീതിനിഷേധത്തിനെതിരെ മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോലിസ് സ്റ്റേഷനിലേക്ക്നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
Keywords: Police station, CCTV Camera plant, Cherkalam Abdullah, Vidyanagar police, Hashim Kadavath

Post a Comment
0 Comments