Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ ഗെയിംസിന് 'ഗംഭീര' തുടക്കം: വേദിക്ക് മുന്നില്‍ കായികാധ്യാപകര്‍ പ്രതിഷേധം പ്രകടനം നടത്തി

www.evisionnews.in

കാസര്‍കോട് (www.evisionnews.in): മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് നടക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് ഗംഭീര തുടക്കം. താളിപ്പടുപ്പ് മൈതാനിയില്‍ വ്യാഴാഴ്ച തുടങ്ങിയ ഗെയിംസ് കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. 

ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെ കായികാധ്യാപകര്‍ പ്രതിഷേധവുമായി എത്തിയതോടെ പരിപാടിക്ക് മാറ്റുകൂടി. മറ്റു ഭാഷാ അധ്യാപകരെ കായികാധ്യാപകരാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, കായികാധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കായികാധ്യാപക സംഘടന ഉദ്ഘാടനവേദിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

വര്‍ഷങ്ങളുടെ പരിശീലനത്തിന് ശേഷം കായികാധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകര്‍ക്കുപകരം മറ്റു ഭാഷാ അധ്യാപകരെ കായികാധ്യാപകരാക്കുന്നത് അനീതിയാണെന്നും ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആരോപിച്ചു. 

സ്ഥലപരിമിതിയും പാകപ്പിഴയും മൂലം ദുരിതമായിത്തീര്‍ന്ന കായിക മേള നടന്ന താളിപ്പടുപ്പ് മൈതാനിയെ തന്നെ സ്‌കൂള്‍ ഗെയിംസിനും തിരഞ്ഞെടുത്തതില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്ന് ശക്തമായ അമര്‍ഷം നിലനില്‍ക്കെയാണ് ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. കായികാധ്യാപകരുടെ റവന്യൂ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 

19നും 17നും താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ താളിപ്പടുപ്പ് മൈതാനിയിലും ചെസ്സ്, ക്രിക്കറ്റ് എന്നീ മത്സരങ്ങളാണ്‌നടക്കുക. വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ എന്നീ മത്സരങ്ങളാണ് താളിപ്പടുപ്പ് മൈതാനിയില്‍ നടക്കുക. ക്രിക്കറ്റ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും ചെസ് മത്സരം അടുക്കത്ത് ബയല്‍ ജി.എച്ച്.എസ്.എസിലും നടക്കും. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളില്‍നിന്നായി 816 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 


Keywords: Kasaragod-school-games-thalippaduppu-ground-protest-players-stated

Post a Comment

0 Comments

Top Post Ad

Below Post Ad