ന്യൂഡല്‍ഹി (www.evisionnews.in): ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 43 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ ഇന്ത്യയില്‍നിന്നും ഇ വിസ നല്‍കും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനകം ഇ വിസ ലഭിക്കും. വിസയുടെ കാലാവധി 30 ദിവസമാണ്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇ വിസ സംവിധാനം ഉദ്ഘാടനം ചെയ്തു. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍, ജര്‍മ്മനി, സിംഗപ്പൂര്‍, റഷ്യ, ഉക്രൈന്‍, ബ്രസീല്‍, യുഎഇ, ഒമാന്‍ 43 രാജ്യങ്ങളിലേക്കാണ് വിസ നല്‍കുന്നത്. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്, ഗോവ, ഹൈദരബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ ഒന്‍പതു വിമാനത്താവളില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords:Newdelhi-turism-evisa-system-gulf
Post a Comment
0 Comments