കാസര്‍കോട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിതള്ളുക, ധനകാര്യസ്ഥാപനങ്ങള്‍ ദുരിതബാധിതരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ ഉപവാസം നടത്തി. പുനരധിവാസ സെല്‍അംഗവും പുഞ്ചിരി ക്ലബ് പ്രസിഡന്റു മായ കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. രാഘവന്‍ ചന്തേര അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, പ്രവീണ മാവുങ്കാല്‍, സുഭാഷ് ചീമേനി, കെ കെ അശോകന്‍,അഖിലകുമാരി എന്നിവര്‍ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതം പറഞ്ഞു. അവ്യക്തതകള്‍ നീക്കുക, ബഡ്‌സ് സ്‌കൂളുകള്‍ക്കു അവദിച്ച ഫണ്ട് വിനിയോഗിക്കുക, ട്രൈബ്യൂണല്‍ ഉടന്‍ സ്ഥാപിക്കുക, വെട്ടിക്കുറച്ച റേഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പീഡിതജനകീയ മുന്നണി ഉന്നയിക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസം പുനരധിവാസ സെല്‍ അംഗവും പുഞ്ചിരി ക്ലബ് പ്രസിഡന്റു മായ കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു
Keywords: Kasaragod, Endosulfan, Collectorate, K.B Muhammad Kunchi, Narayanan Peria, Punchirir club
Post a Comment
0 Comments