കാസര്‍കോട് (www.evisionnews.in): സ്വര്‍ണ വ്യാപാര രംഗത്ത് പരിശുദ്ധിയും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന പ്രമുഖ ജ്വല്ലറിയായ സിറ്റി ഗോള്‍ഡിന്റെ ആറാമത് ശാഖ മംഗലാപുരത്ത് 23ന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. കങ്കനാടി ജംഗ്ഷന് സമീപത്തെ പ്രസിഡന്‍സി വിന്റേജിലെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ജ്വല്ലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ദക്ഷിണ കര്‍ണാടകയിലെ രണ്ടാമത്തെ ശാഖയാണ് മംഗലാപുരത്ത് തുടങ്ങുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടകങ്ങളിലും കര്‍ണാടക പുത്തൂരിലും കാസര്‍കോട്ടെ കിഡ്‌സ് ജ്വല്ലറിയുമാണ് നിലവില്‍ സിറ്റി ഗോള്‍ഡിന്റെ ശാഖകള്‍. 2013ലാണ് പുത്തൂരില്‍ സിറ്റി ഗോള്‍ഡ് ശാഖ തുറന്നത്. രാവിലെ 11നാണ് സിറ്റിഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് മംഗലാപുരത്ത് ശുഭാരംഭം കുറിക്കുന്നത്.
Keywords; Manglore-kankanady-citygold-sixth-shoroom

Post a Comment
0 Comments