Type Here to Get Search Results !

Bottom Ad

ഡ്രൈവിനിംഗിടെ അപസ്മാരം; നിയന്ത്രണം വിട്ട മിനി ലോറി മതില്‍ തകര്‍ത്തു


കാഞ്ഞങ്ങാട്: (www.evisionnews.in) ഡ്രൈവിനിംഗിടെ അപസ്മാരം വന്നതിനെ തുടര്‍ന്ന് മിനി ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണു. ഇതിനേ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ മതിലില്‍ ഇടിച്ചു നിന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പുതിയ കോട്ട വിനായക ജംഗ്ഷനടുത്ത് കോടതി റോഡിലാണ് അപകടം. സിവില്‍ സപ്ലൈകോയില്‍ നിന്ന് സാധനങ്ങളുമായി ഒടയംചാലിലേക്ക് പോവുകയായിരുന്ന മിനിലോറി കോടതി റോഡിലെത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയും ഹൊസ്ദുര്‍ഗ് കോട്ടയുടെ മതിലില്‍ ഇടിച്ച് നില്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മതില്‍ തകര്‍ന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികള്‍ ലോറി ഡ്രൈവര്‍ തോയമ്മലിലെ സതീശനെ (37) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Driving, Apasmaram, mini lorry, Court road, Civil Supplyco

Post a Comment

0 Comments

Top Post Ad

Below Post Ad