മംഗലാപുരം: (www.evisionnews.in) ഷിമോഗയില്‍ എബോള രോഗിയെന്ന വാര്‍ത്ത ഭീതിപരത്തുന്നു. അതേസമയം ഇത്തരമൊരു വ്യക്തിയെ യഥാര്‍ഥത്തില്‍ ആരും കണ്ടതായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവമായിബന്ധപ്പെട്ട് ഷിമോഗജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ.പി നാഗരാജ നായക് പറയുന്നത് ഇങ്ങനെ ' എബോള രോഗലക്ഷണമുള്ള അമേരിക്കയില്‍ജോലിചെയ്യുന്ന, സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ നാട്ടില്‍ വന്നിട്ടുള്ളതായി വിവരമുണ്ട്. വദ്രാവതി സ്വദേശിയാണ് 32 കാരനായ ഇയാള്‍. എബോള രോഗം പൂര്‍ണമായും ചികില്‍സിച്ച് ഭേദമായതിനുശേഷമാണ് യുവാവ് നാട്ടില്‍വന്നത്. തുടര്‍ന്ന് യുഎസ്എയിലേക്ക് തിരിച്ചുപോകുകയും ചെയ്തു.അതിനാല്‍ നിലവില്‍ ഇവിടെ എബോളസംബന്ധിച്ചുള്ള പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല'. അതേസമയം എബോള പ്രചരണം ആരോഗ്യവകുപ്പ് അധികൃതരെ വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്. എഞ്ചിനീയര്‍ ആരാണെന്നും എന്തു ചികിത്സതേടിയെന്നും അദ്ദേഹം എവിടെയാണെന്നും മറ്റുമുള്ള സംശയം നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിമാനത്താവളങ്ങളില്‍മാത്രമാണ് എബോള റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.എല്ലാഅന്തര്‍ദേശിയ വിമാനത്താവളങ്ങളിലും രോഗംതിരിച്ചറിയുന്നതിനുള്ള സംവിധാനവുമുണ്ട്.
Keywords: Shimoga, Ebola, natives, Medical officer, Software, airport

Post a Comment
0 Comments