Type Here to Get Search Results !

Bottom Ad

ഖാസി കേസ്: അന്വേഷണം ഊര്‍ജിതമാക്കണം -ഖത്തര്‍ കെഎംസിസി


ദോഹ (www.evisionnews.in): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും കേസന്വേഷണം ഊര്‍ജിതമാക്കണമെന്നു ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം എം.പി ഷാഫി ഹാജി ഉല്‍ഘാടനം ചെയ്തു. മുഖ്യാതിഥി മാഹിന്‍ കുന്നില്‍, ലുക്മാനുല്‍ ഹകീം, ആദംകുഞ്ഞി തളങ്കര, ബഷീര്‍ ചെര്‍ക്കള, ഹാരിസ് എരിയാല്‍, ഡി.എസ് അബ്ദുല്ല, ബഷീര്‍ ചാലക്കുന്ന്, യൂസുഫ് മര്‍പനഡുക്ക, ഹമീദ് മാന്യ, ബാവ ഹാജി, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹമീദ് അറന്തോട് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതവും അലി ചേരൂര്‍ നന്ദിയും പറഞ്ഞു.



Keywords: Qatar-Kmcc-kasaragod-mandalam-Qazi cm abdulla

Post a Comment

0 Comments

Top Post Ad

Below Post Ad