Type Here to Get Search Results !

Bottom Ad

ജ്വല്ലറി ലോക്കര്‍ മുറിച്ചുമാറ്റുന്നതിനിടെ കട്ടറിന്റെ ഫ്യൂസ്‌ അണഞ്ഞു; ദിവസത്തെ ശപിച്ച്‌ മോഷ്ടാക്കള്‍ കിട്ടിയതുംകൊണ്ട്‌ രക്ഷപ്പെട്ടു

evisionnews


മംഗലാപുരം: (www.evisionnews.in)  ജ്വല്ലറി കെട്ടിടം കുത്തിത്തുറന്ന് അകത്തെത്തി ലോക്കര്‍ പൊളിക്കുന്നതിനിടെ മോഷ്ടക്കളുടെ കട്ടറിന്റെ ഫ്യൂസ് മങ്ങി. ഇതോടെ വിരല്‍തുമ്പില്‍ സ്വര്‍ണകൂമ്പാരവും പണവും നഷ്ടപ്പെട്ട നിര്‍ഭാഗ്യ ദിവസത്തെ ശപിച്ച് മോഷ്ടാക്കള്‍ കിട്ടയതുംകൊണ്ട് രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി കദ്രിയിലെ ശില്‍പ ജ്വല്ലറിയിലാണ് മോഷണം. തിങ്കളാഴ്ച രാവിലെയാണ് സംഭവംഅറിയുന്നത്. പോലിസ് പറയുന്നത് ഇങ്ങനെ മോഷ്ടാക്കള്‍ ആദ്യം ജ്വല്ലറിയുടെ ഭിത്തികുത്തിതുരന്ന് സ്വര്‍ണവും പണവുമടങ്ങുന്ന ഏഴു ഷെല്‍ഫുകള്‍ സൂക്ഷിച്ച റൂമിലെത്തി. തുടര്‍ന്നു ഒരു ലോക്കര്‍ പൊളിച്ചെടുത്തപ്പോള്‍തന്നെ ഗ്യാസ് കട്ടറിന്റെ ഫ്യൂസ് കെട്ടുപോയി. ഇതോടെ മറ്റു ലോക്കര്‍ പൊളിക്കാനായില്ല. കൈയ്യില്‍കിട്ടിയ പണവും സ്വര്‍ണവുമായി സ്ഥലംവിട്ടു. ലോക്കര്‍ ജാമായതിനാല്‍ നഷ്ടപ്പെട്ട സ്വര്‍ണത്തേയും പണത്തേയും കുറിച്ചറിയില്ല'. അതേസമയം മോഷ്ടാക്കള്‍ പ്ലാന്‍ചെയ്തതിലും ചെറിയമോഷണമാണ് നടന്നതെന്ന് ജ്വല്ലറി ഉടമ നാരായണ ആചാരിയും പറഞ്ഞു.



Keywords: manglore, jwellery, loot, Shilpa jwellery, Monday, Narayana Achari
Tags

Post a Comment

0 Comments

Top Post Ad

Below Post Ad