കാഞ്ഞങ്ങാട് (www.evisionnews.in): അജ്മാനിലെ താമസസ്ഥലത്ത് കുഴഞ്ഞ്‌വീണു മരിച്ച മാവുങ്കാല്‍ സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ചു. മാവുങ്കാലിലെ എം അശോകന്‍ നമ്പ്യാരുടെ (48) മൃതദേഹമാണ് മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്കുകൊണ്ടുവന്നത്.
നവംബര്‍ 25ന് രാവിലെയാണ് അശോകന്‍ നമ്പ്യാര്‍ അജ്മാനിലെ താമസ സ്ഥലത്തു കുഴഞ്ഞുവീണ് മരിച്ചത്. അജ്മാനിലെ ലണ്ടന്‍ഷോ പെര്‍ഫ്യൂമറി കമ്പനിയുടെ ജനറല്‍മാനേജറായിരുന്നു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod-ajman-deadbody-nation-man
Post a Comment
0 Comments