കാഞ്ഞങ്ങാട് (www.evisionnews.in): പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി മക്കളേയും കൂട്ടി കാമുകനോടൊപ്പം നാടുവിട്ടു. ചീമേനി പോത്താംകണ്ടത്തെ ഷംസീറ (26)യാണ് മക്കളായ സാറാഫാത്തിമ(5), റിംസഫാത്തിമ(ഒന്നര) എന്നിവരെയും കൂട്ടി ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സുബൈറിന്റെ സുഹൃത്തായ അജ്മലിനോടൊപ്പം പോയത്.
നവംബര്‍ 23 ന് രാത്രി ഷംസീറയും മക്കളും ഭക്ഷണംകഴിച്ചതിനുശേഷം ഉറങ്ങുന്നതിയായിരുന്നു. പിറ്റേദിവസം രാവിലേക്കാണ് ഇവരെ കാണാതായത്. ഭര്‍ത്താവ് സുബൈര്‍ കോഴിക്കോട്ടെ വീട്ടില്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്. രണ്ടാഴ്ച മുമ്പാണ് ഷംസീറ മക്കളേയുംകൂട്ടി ഭര്‍തൃവീട്ടില്‍നിന്നും പോത്താംകണ്ടത്തെ വീട്ടിലേക്ക് വന്നത്. ഇവിടെനിന്നുമാണ് കാമുകിയോടൊപ്പം ഒളിച്ചോടിയത്. ഷംസീറയുടെ സഹോദരി റസീനയുടെ പരാതിയില്‍ ചീമേനി പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Keywords: Kasarsagod-kanhangad-bedrest-women-kamukan

Post a Comment
0 Comments