Type Here to Get Search Results !

Bottom Ad

അമ്പതുകാരനെ തലയ്ക്കടിച്ച് ബോധംകെടുത്തിയശേഷം റെയില്‍പാളത്തില്‍തള്ളി; ഒരാള്‍കസ്റ്റഡിയില്‍

നീലേശ്വരം (www.evisionnews.in): വാര്‍പ്പ് തൊഴിലാളിയായ 50 കാരനെ ഒരു സംഘം തലയ്ക്കടിച്ച് ബോധംകെടുത്തിയശേഷം റെയില്‍പാളത്തില്‍തള്ളി. നീലേശ്വരം നാരാംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയങ്ങാടി സ്വദേശി ബാബു(59)വിനെയാണ് അടിച്ചുബോധംകെടുത്തിയശേഷം നീലേശ്വരം റെയില്‍വെസ്‌റ്റേഷന് സമീപം പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലിസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നവംബര്‍ 20നാണ് ബാബൂവിനെ അബോധാവസ്ഥയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലിസ് ബാബുവിനെ ഉടന്‍തന്നെ നീലേശ്വരം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയായി അബോധാവസ്ഥയില്‍ കഴിഞ്ഞബാബുവിന് വെള്ളിയാഴ്ച രാവിലെയാണ് ബോധം തെളിഞ്ഞത്. ഇതേതുടര്‍ന്നു മൊഴിയെടുക്കാനെത്തിയ പോലിസിനോട് തന്നെ ഒരു സംഘം ആക്രമിച്ച് ബോധംകെടുത്തിയശേഷം റെയില്‍പാളത്തില്‍തള്ളുകയായിരുന്ന് വെളിപ്പെടുത്തിയത്. ബാബുവിന് ട്രെയിന്‍തട്ടി പരിക്കേറ്റതെന്നാണ് പോലിസ് കരുതിയിരുന്നത്. അക്രമി ംഘത്തില്‍പ്പെട്ട ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. 

evisionnews


Keywords: Kasaragod-kanhangad-killed


Post a Comment

0 Comments

Top Post Ad

Below Post Ad