Type Here to Get Search Results !

Bottom Ad

മൈസൂരില്‍ ഒഴുക്കില്‍പ്പെട്ട അസീസ് കടവത്തിന്റെ മൃതദേഹം കണ്ടെത്തി

മൈസൂര്‍ (www.evisionnews.in): കനാലില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അസീസ് കടവത്തിന്റെ (32) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ അപകടസ്ഥലത്ത് നിന്നും 18 കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍പ്പെട്ടത്. അസീസിന് വേണ്ടി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായുള്ള വാര്‍ത്ത ബന്ധുക്കള്‍ക്ക് ലഭിച്ചത്.

വിവിധ ബിസിനസ് സംരഭങ്ങളുള്ള അസീസ് ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ ഷുക്കൂറിനും കൂട്ടുകാരന്‍ അസീസിനുമൊപ്പം മൈസൂരിലേക്ക് പുറപ്പെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടയില്‍ കനാലിലെ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടിരുന്നു.

ബേവിഞ്ച പരേതനായ കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ ഭാര്യാ സഹോദരിയുടെ മകനും ബേവിഞ്ച കല്ലുംകൂട്ടം സ്വദേശിയും മുസ്ലിം ലീഗ് നേതാവ് കടവത്ത് മുഹമ്മദ് കുഞ്ഞിയുടെ സഹോദരനുമാണ്. ഭാര്യ സാഹിന, മക്കള്‍: അത്താഷ് (ആറ്), തബ്‌രീഷ് (നാല്), തഹാനി (ഒന്നര).

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് 4മണിയോടെ ബേവിഞ്ച ജുമാമസ്ജിദില്‍ ഖബറടക്കും.


evisionnews


Keyword: kasaragod-kanal,mysoor-dead-body-found

Post a Comment

0 Comments

Top Post Ad

Below Post Ad