Type Here to Get Search Results !

Bottom Ad

കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനവുമായി ഇന്നസെന്റ് നാളെ പടന്നക്കാട്

കാസര്‍കോട് (www.evisionnews.in): കാന്‍സറിന് അടിപ്പെട്ട് വേദനകടിച്ചിറക്കുന്ന രോഗികള്‍ക്കു സാന്ത്വന സ്പര്‍ശവുമായി നടനും എം പിയുമായ ഇന്നസെന്റ് നാളെ പടന്നക്കാട് നെഹ്‌റുകോളജിലെത്തുന്നു. നീലേശ്വരം കരുണ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ കോളജില്‍ നടക്കുന്ന സ്‌നേഹസ്പര്‍ശം കിടപ്പുരോഗികളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനാണ് ഇന്നസെന്റ് എത്തുന്നത്. 
ഇതിനോടനുബന്ധിച്ച് വിവിധ സഹായ പദ്ധതികളും വിതരണം ചെയ്യുമെന്ന് സംഘടാകര്‍ അറിയിച്ചു. ക്യാന്‍സര്‍, പക്ഷാഘാതം, വൃക്കതകരാറിലായവര്‍ തുടങ്ങിയ രോഗികളാണ് കരുണാലയത്തിലുള്ളത്. നാലുവര്‍ഷത്തിനിടെ 344 രോഗികള്‍ രജിസ്റ്റര്‍ ചെയ്ത കരുണപാലിയേറ്റീവില്‍ നിലവില്‍ 200 രോഗികളാണുള്ളത്. എല്ലാബുധനാഴ്ചയും ഗൃഹസന്ദര്‍ശനവും ശുശ്രൂഷയും മാസത്തില്‍ രണ്ടുതവണ ക്ലീനിക്കല്‍ പരിശോധനയും മരുന്നുവിതരണം നടത്തുന്നുണ്ട്. 

evisionnews


Keywords: Kasaragod-kanhangad-cancer-innecent-padannakkad


Tags

Post a Comment

0 Comments

Top Post Ad

Below Post Ad