മംഗലാപുരം: (www.evisionnews.in) മീന്‍ട്രക്ക് വണ്ടി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. കര്‍ണാടക പോളിടെക്‌നിക് വിദ്യാര്‍ഥി ഉമാനാഥ്(21), മറ്റൊരു കണ്ടക്ടര്‍ ഗണേശ്(28)എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നിലഗുരുതരമാണ്. ഇവരെ മംഗലാപുരം എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച രാവിലെ നന്തൂരില്‍ വച്ചാണ് അപകടം. നരവിയില്‍നിന്നും മംഗലാപുരത്തേക്കുവരികയായിരുന്ന നിഷ്‌മിത ട്രാവല്‍സ് ബസും കെപിടിയില്‍ മംഗലാപുരത്തേക്കുവരികയായിരുന്ന മീന്‍ട്രക്ക് വണ്ടിയുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍പറയുന്നു. ഇതേതുടര്‍ന്നു നന്തൂര്‍ കെപിടിയില്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
കര്‍ണാടക പോളിടെക്‌നിക് വിദ്യാര്‍ഥി ഉമാനാഥ്(21), മറ്റൊരു കണ്ടക്ടര്‍ ഗണേശ്(28)എന്നിവരാണ് മരിച്ചത്.
Keywords: Manglore, Fish truck, bus, Karnataka Polytecnic, Umanath, Ganesh, naravi,

Post a Comment
0 Comments