കാഞ്ഞങ്ങാട്: (www.evisionnews.in) പെരിയ പറമ്പ് പഞ്ചായത്തിലെ മാടക്കാലില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയായിരുന്ന തൂക്ക് പാലം തകര്‍ന്ന സംഭവത്തില്‍ പൊതു മേഖലാ സ്ഥാപനമായ കെല്ലിന്റെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. തൂക്ക് പാല നിര്‍മ്മാണപ്രവര്‍ത്തിയിലെ കൃത്രിമ അഴിമതി മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെല്‍ ജനറല്‍ മാനേജര്‍ കെ.എസ് ഷാജി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ നാരായണ്‍ പിള്ള, കെ.എന്‍ സോമന്‍, അസിസ്റ്റന്റ് മാനേജര്‍ പി.കെ മുരളീധരന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് വിജിലന്‍സ് കേസെടുത്തത്. വിജിലന്‍സ് സി.ഐ പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 27ന് ഉച്ചയോടെയാണ് മാടക്കാല്‍ തൂക്ക് പാലം തകര്‍ന്നത്. നിര്‍മ്മാണം തുടങ്ങിയിട്ട് ഒരു മാസത്തിനുള്ളിലാണ് കവ്വായി കായലിന് കുറുകെ നിര്‍മ്മാണം തുടങ്ങിയ തൂക്ക് പാലം നിലം പതിച്ചത്. സര്‍ക്കാറിന് ഇത് മൂലം 3.54 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
Keywords: Kanhangad, madakkal, over bridge, four vigilance case, Periyaparamb, Panchyath, Kel
Post a Comment
0 Comments