Type Here to Get Search Results !

Bottom Ad

ഡി വൈ എഫ് ഐയുടെ കൂത്തുപറമ്പ് അനുസ്മരണം ബി ജെ പി ശക്തി കേന്ദ്രത്തില്‍


കാഞ്ഞങ്ങാട്;(www.evisionnews.in) ഡി വൈ എഫ് ഐയുടെ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം നടന്നത് ബി.ജെ.പി ശക്തി കേന്ദ്രമായ മാവുങ്കാലിനടുത്ത കോട്ടപ്പാറയില്‍ ചൊവ്വാഴ്ച രാവിലെയാണ് ബി.ജെ.പി - ആര്‍.എസ്.എസ് ഉരുക്കു കോട്ടയായ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ പരിപാടി നടത്തിയത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയിലാണ് പരിപാടിക്ക് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വികസന സന്ദശമുയര്‍ത്തി ബി ജെ പി ശക്തി കേന്ദ്രങ്ങളായ മടിക്കൈയിലും കാലിച്ചാനടുക്കത്തും നടത്തിയ പരിപാടികള്‍ക്ക് മറുപടിയെന്ന നിലയിലാണ് ഡി.വൈ.എഫ്.ഐ . ബി.ജെ.പി കേന്ദ്രത്തില്‍ പരിപാടി നടത്തിയത്.


keywords; dyfi-bjp  sammelanam -nileswaram

Post a Comment

0 Comments

Top Post Ad

Below Post Ad