കാഞ്ഞങ്ങാട് : (www.evisionnews.in)കാസര്‍കോട് ജില്ലയിലെ നടന്ന രണ്ട് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നടന്ന അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തിനായി തിരുവനന്തപുരത്ത് നിന്ന് വിജിലന്‍സ് ചീഫ് എഞ്ചിനീയര്‍ പ്രതാപ് രാജ് അടക്കമുള്ള ഉന്നതതല സംഘം കാഞ്ഞങ്ങാട്ടെത്തി.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ആയമ്പാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തിന്റെ മറവില്‍ നടന്ന ക്രമകേടുകളെക്കുറിച്ചും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഫിഷിംഗ് ഹാര്‍ബര്‍ സെന്ററിന്റെയും പുലിമുട്ടിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നടന്ന അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് വിജിലന്‍സ് ഉന്നതതല സംഘം എത്തിയത്.ഇവിടങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സംഘം വിശദമായ റിപ്പോര്‍ട്ട് ശേഖരിച്ചു
keywords:

Post a Comment
0 Comments