Type Here to Get Search Results !

Bottom Ad

അഭിലാഷ് വധം: ഹൊസ്ദുര്‍ഗ് സ്‌കൂളില്‍ ജനകീയ കൂട്ടായ്മ ഒരുക്കുന്നു


കാഞ്ഞങ്ങാട്: (www.evisionnews.in)  ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി അഭിലാഷിനെ ഇതേ സ്‌കൂളിലെ രണ്ട് സഹപാഠികള്‍ കൊലപ്പെടുത്തിയ സംഭവത്തോടെ കളങ്കപ്പെട്ട സ്‌കൂളിന്റെ മുഖച്ഛായ വീണ്ടെടുക്കാന്‍ ജനകീയ കൂട്ടായ്മ ഒരുക്കുന്നു. അഭിലാഷിന്റെ കൊലപാതകം വരുത്തിയ നടുക്കത്തില്‍ നിന്നും സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും മുക്തരായിട്ടില്ല. സ്‌കൂളില്‍ അച്ചടക്ക കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ അഭിലാഷിന്റെ മരണത്തോട് കൂടി സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളില്‍ നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കാനും അധ്യായനം മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ പിടിഎ കമ്മിറ്റിയും സ്‌കൂള്‍ അധികൃതരും തീരുമാനിച്ചു. സ്‌കൂളിന്റെ സമഗ്രപുരോഗതിക്കായി കാഞ്ഞങ്ങാട്ടെ സാമൂഹിക രാഷ്ട്രീയ മതസംഘടനകളുടെ കൂട്ടായ്മകളിലൂടെയാണ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്‌കൂള്‍ ഹാളില്‍ ചേരും.


Keywords: Abhilash murder, Hosdurg school Govt. higher secondary school, 

Post a Comment

0 Comments

Top Post Ad

Below Post Ad