കാഞ്ഞങ്ങാട്: (www.evisionnews.in) വിദ്യാഭ്യാസ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ യോഗത്തിലേക്ക് ഇരച്ച് കയറിയ എ.ബി.വി.പി ജില്ലാ കണ്‍വീനര്‍ ഉള്‍പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് എബിവിപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ഏകജാലകം വഴിയല്ലാതെ സര്‍ക്കാര്‍ നിശ്ചയിച്ച 60 സീറ്റില്‍ കൂടുതല്‍ കുമ്പള ജി.എച്ച.എസ്.എസ്സില്‍ അനുവദിച്ചതിനെതിരെ എബിവിപി വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലേക്കാണ് എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള ആറോളം വിദ്യാര്‍ഥികള്‍ തള്ളിക്കയറിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kanhangad, Deputy director, meeting, ABVP

Post a Comment
0 Comments