Type Here to Get Search Results !

Bottom Ad

മത്സരിച്ചോടുന്ന ബസ്സുകള്‍ക്കു സൈഡ്‌കൊടുക്കുന്നതിനിടെ യുവ എഞ്ചിനീയര്‍ ബൈക്ക്‌തെന്നിവീണ്‌ മരിച്ചു

www.evisionnews.in

മംഗലാപുരം: (www.evisionnews.in) മത്സരിച്ചോടുന്ന ബസ്സുകള്‍ക്കു സൈഡ്‌കൊടുക്കുന്നതിനിടെ യുവാവ്‌ ബൈക്ക്‌ തെന്നിമറിഞ്ഞ്‌ മരിച്ചു. മംഗലാപുരം കുലശേഖരയിലെ ദാമോദര്‍ ഷെട്ടി-ലീത ദമ്പതികളുടെ മകന്‍ രാകേഷ്‌ ഷെട്ടി ബോല(20) ആണ്‌ മരിച്ചത്‌. 
രണ്ടു ബസുകള്‍ മത്സരിച്ച്‌ ഓടി ഓവര്‍ ടേക്ക്‌ ചെയ്യുന്നതിനിടെ രാജേഷ്‌ സഞ്ചരിച്ച ബൈക്ക്‌ തെന്നിവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്‌ച വൈകുന്നേരം കുലശേഖരയില്‍വച്ചാണ്‌ അപകടം. ആള്‍ കോളജ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന രാകേഷ്‌ ബാംഗ്ലൂരില്‍ സോഫ്‌റ്റ്‌ വയര്‍ എഞ്ചിനീയറായി ജോലിചെയ്‌തുവരികയായിരുന്നു. ഇന്നലെ രാവിലെ കുലശേഖറിലെ വീട്ടില്‍വന്നതായിരുന്നു. രണ്ടു സഹോദരിമാരുണ്ട്‌.


Keywords: Manglore, Bus, side, youngman, Accident, over take, All college association ex president, Banglore soft engineer 

Post a Comment

0 Comments

Top Post Ad

Below Post Ad