Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍. വികസനത്തിന് നടപടി സ്വീകരിക്കും:ആനന്ത് ഗീഥെ

ന്യൂഡല്‍ഹി: (www.evisionnews)കാസര്‍കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമയ ഭെല്‍ ഇ.എം.എല്‍. കമ്പനി വികസിപ്പിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീഥെ എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീറിനും പി. കരുണാകരനും ഉറപ്പു നല്‍കി. 

ഭെല്‍ ഇ.എം.എല്‍. കമ്പനിയില്‍ പുതിയ ഉല്‍പ്പന്നങ്ങളും നിക്ഷേപവും സാങ്കേതിക വിദ്യയും ലഭ്യമാക്കി കമ്പനി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭെല്‍ ഇ.എം.എലിലെ സി.ഐ.ടി.യു,എസ്.ടി.യു യൂണിയന്‍ നേതാക്കളുമായി ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ വാഗ്ദാനം. 

കമ്പനിയുടെ നിലവിലുള്ള സ്ഥിതിയും ജീവനക്കാരുടെ പ്രശ്‌നങ്ങളും എം.പി.യുടെ സാന്നിദ്ധ്യത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, വി. രത്‌നാകരന്‍, കെ.എന്‍.ബാബുരാജന്‍, സി.അബ്ദുല്‍ റഷീദ് സംബന്ധിച്ചു.


evisionnews

keywords : bel-eml-aanathgeethe
Tags

Post a Comment

0 Comments

Top Post Ad

Below Post Ad