കാസര്‍കോട് (www.evisionnews.in): എയ്ഡ്‌സ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലേക്കു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു. ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗത്തിലാണ് ഈ നിര്‍ദ്ദേശം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനം വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗോപിനാഥന്‍ അറിയിച്ചു. ജില്ലയില്‍ 1254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 827 പേര്‍ ചികിത്സക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 520 പേര്‍ക്ക് വിദഗ്ധ ചികിത്സയും മറ്റും നല്‍കിവരുന്നു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ (ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി (രക്ഷാധികാരി), ഡിഎംഒ ഡോ. ഗോപിനാഥന്‍ (കണ്‍വീനര്‍), ഇ. ചന്ദ്രശേഖരന്‍ നായര്‍ (ചെയര്‍മാന്‍ റെഡ് ക്രോസ്), എം.കെ രാധാകൃഷ്ണന്‍ (പ്രസിഡണ്ട്, റോട്ടറി ക്ലബ്ബ്) , ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്(സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ കാഞ്ഞങ്ങാട് ഗവ. ഹോസ്പിറ്റല്‍), കവീശ്വര്‍ കൃഷ്ണന്‍കുട്ടി (കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി), ഇ.പി രാജ്‌മോഹന്‍( ജില്ലാ പഞ്ചായത്ത് സെക്രട്ടറി), വിനോദന്‍ പ്രാതിയില്‍ (ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍), വിന്‍സെന്റ് ജോണി (ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍), എന്‍.ബി ബിജു( ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), പിഎഎസ്.എച്ച് പ്രൊജക്ട് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod-collector-aids-day-health-registration-labour-skill-celebration

Post a Comment
0 Comments