Type Here to Get Search Results !

Bottom Ad

മത വിദ്യാര്‍ത്ഥി സമ്മേളനം 29ന് കാഞ്ഞങ്ങാട്ട്

കാസര്‍കോട് (www.evisionnews.in): സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27,28 മാര്‍ച്ച് 1 തീയ്യതികളിലായി മലപ്പുറത്ത് നടത്തുന്ന എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന മത വിദ്യാര്‍ത്ഥി സമ്മേളനം 29ന് കാഞ്ഞങ്ങാട്ട് നടക്കും. 
കാഞ്ഞങ്ങാട് സൂര്യാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സ്വാഗത സംഘ ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് മദനി പതാക ഉയര്‍ത്തും. വിവിധ ക്ലാസുകള്‍ക്ക് കൊണ്ടും പ്രമുഖര്‍ നേതൃത്വം നല്‍കും.
എസ്.വൈ.എസ് സ്‌റ്റേറ്റ് വൈസ്പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി മലപ്പുറം, മുഹ്‌യദ്ദീന്‍ സഅദി കൊട്ടുകര എന്നിവര്‍ ജമാഅത്ത്, ദഅ്‌വത്ത്, സിറാത്വല്‍ മുസ്തഖീം എന്നീ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്‌ബോധന പ്രഭാഷണം നടത്തും. ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി പൊയ്യത്ത് വയല്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, സി.കെ.കെ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് അശ്‌റഫി, അശ്‌റഫ് കരിപ്പൊടി, ബഷീര്‍ പുളിക്കൂര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ റഷീദ് സഅദി കാക്കടവ്, ജാഫര്‍ സി.എന്‍, പ്രസംഗിക്കും


Keywords: Kasaragod-kanhangad-ssf-mathavidhyarthi-conference-29

Post a Comment

1 Comments
  1. 4 മണിക്ക് റാലി ആരംഭിക്കും . തെക്കെ പുറം ജുമാ മസ്ജിദ പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടച്ചേരിയില്‍ സമാപിക്കും

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad