Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മൂന്നാംഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട്: (www.evisionnews.in)സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ സ്‌പോര്‍ട്‌സ് ചാക്കോജോസഫ്, കെ. രമേഷ് എന്നിവര്‍ സംസാരിച്ചു. ഡി. ഡി. ഇ. സി. രാഘവന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബി. ബല്ലാള്‍ നന്ദിയും പറഞ്ഞു. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നായി 816 വിദ്യാര്‍ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അഞ്ചിന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടത്തെിയിട്ടുള്ളത്. വ്യാഴാഴ്ച താളിപ്പടുപ്പ് മൈതാനിയില്‍ അണ്ടര്‍ 17 വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ എന്നിവയും അടുക്കത്ത് ബയല്‍ സ്‌കൂളില്‍ ചെസ് ടൂര്‍ണമെന്റും മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുമാണ് നടന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ സീനിയര്‍ വിഭാഗത്തിലുള്ള മത്സരങ്ങളാണ് നടക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും

evisionnews



keywords : state-school-games-

Post a Comment

0 Comments

Top Post Ad

Below Post Ad