ചെറുവത്തൂര്‍: വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവുമായി വാട്ട്‌സ്അപ്പ് ചാറ്റിംഗില്‍ ഏര്‍പ്പെട്ട പ്രതിശ്രുധ വധു ഈ യുവാവിനോടൊപ്പം ഒളിച്ചോടി ചന്തേര പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന യൂസഫിന്റെ മകള്‍ സി.എം.തസ്ലീമയാണ്(18) നീലേശ്വരത്തിനടുത്തുള്ള ബങ്കളത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശി ശുഹൈബിനോടൊപ്പം വീട് വിട്ടത്. ഇക്കഴിഞ്ഞ ഞാറാഴ്ച്ച ഉച്ചയോടെ കാക്കടവ് കായത്തോടിലെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് തസ്ലീമ സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് തസ്ലീമ ശുഹൈബിനോടൊപ്പം പോയതായി വ്യക്തമായത്. ഈ മാസം 23ന് തസ്ലീമയുടെ വിവാഹം വടക്കേ പൊവ്വല്‍ സ്വദേശിയായ യുവാവുമായി നടക്കേണ്ടതായിരുന്നു. ഇതിനിടയില്‍ തസ്ലീമ വാട്ട്‌സ്ആപ്പിലൂടെ ശുഹൈബുമായി ചാറ്റിംഗ് നടത്തുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. തസ്ലീമയുടെ സഹോദരന്‍ ഇര്‍ഷാദിന്റെ പരാതി പ്രകാരം ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍ക്കുട്ടി ശുഹൈബിനോടൊപ്പം ഹൈദരാബിദില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Post a Comment
0 Comments