Type Here to Get Search Results !

Bottom Ad

കുബനൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നും ഒളിച്ചോടിയവരില്‍ ഒരാള്‍കൂടി പിടിയില്‍ ഒരു തോക്കും തിരയും കണ്ടെടുത്തു

ഉപ്പള:(www.evisionnews.in)കുബനൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നും പോലിസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടവരില്‍ ഒരാള്‍ കൂടിപിടിയിലായി. ഇവരില്‍നിന്നും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയവരില്‍ പോലിസ് കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച ഒരു വിവരവും പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ നാലു പേരെ മാരകായുധങ്ങളുമായി തിങ്കളാഴ്ച രാത്രിയായിരുന്നു പോലിസ് വീട് വളഞ്ഞ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച വാഹനവും അതിലുണ്ടായിരുന്ന മൂന്നു വെട്ടുകത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും നേരത്തെ കണ്ടെടുത്തിരുന്നു. ഇതുകൂടാതെയാണ് തോക്കുകൂടി കണ്ടെത്തിയിത്. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.






keywords : kubanoor-empty-house-one-police-gun

Post a Comment

0 Comments

Top Post Ad

Below Post Ad