
മേല്‍പറമ്പ്: കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ടെലിക്കമ്യൂണിക്കേഷന്‍ ടവര്‍ നിര്‍മ്മിക്കാനുള്ള അസന്റ് ടെലികോം ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭത്തിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് അനുമതി പത്രം നല്‍കരുതെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവര്‍ പ്രതിരോധസമിതി ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. ഏറ്റവും ജനസാന്ദ്രതയും, സാര്‍ക്കാര്‍ ആശുപത്രിയും, അംഗന്‍വാടിയും, ചര്‍മ്മരോഗികളും, ഗര്‍ഭിണികളും, വായോ-വൃദ്ധന്മാരും തിങ്ങിപ്പാര്‍ക്കുന്ന ഒരിടത്ത് സ്വകാര്യ കമ്പനിക്ക് ടെലിഫോണ്‍ ടവര്‍ നിര്‍മ്മിക്കാന്‍ കൊടുക്കുക വഴി ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിക്കാനുള്ള ശ്രമമാണ് കുത്തക കമ്പനികള്‍ നടത്തുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. ടവറുമായി ബന്ധപ്പെട്ട് വ്യത്യസ്ത പഠന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ, ക്യാന്‍സര്‍, ട്യൂമര്‍, ഗര്‍ഭചിദ്രം, ചര്‍മ്മരോഗങ്ങള്‍, മറ്റ് പക്ഷി മൃഗാദികളുടെ വംശനാശം എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടവര്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, സൈഫുദ്ദീന്‍ കെ മാക്കോട്, ഭാസ്‌കരന്‍ കെ അബ്ബാസ് കൈനോത്ത്, ഉദയന്‍ കുന്നരിയത്ത്, രതീഷ് ഖാദര്‍ കുന്നരിയത്ത്, നിയാസ് കുന്നരിയത്ത്‌സ നാസര്‍ ഡീഗോ, കെ പി റാഫി, അനില്‍ കൈനോത്ത്, മൊയ്തു കുന്നരിയത്ത്, ഗീത കുന്നരിയത്ത് എന്നിവര്‍ സംസാരിച്ചു.
keywords: strike-against-mobile-tower
Post a Comment
0 Comments