Type Here to Get Search Results !

Bottom Ad

ശുചിത്വസൗഭാഗ്യം പദ്ധതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയെ മാലിന്യ വിമുക്തമാക്കാന്‍ ലക്ഷ്യമാക്കി കാസര്‍കോട് നഗരസഭയും കണ്ണൂര്‍ സര്‍വ്വകലാശാല ചാല കാമ്പസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വ സൗഭാഗ്യ പദ്ധതി നഗരസഭാ അധ്യക്ഷന്‍ ടി.ഇ അബ്ദുളള ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 12-ാം വാര്‍ഡ് ദത്തെടുത്തുകൊണ്ടായിരുന്നു പരിപാടി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുറഹിമാന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി രാധാകൃഷ്ണന്‍, നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗം, ജില്ലാ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ടി ഉഷ, ഡോ റിജുമോള്‍ എന്നിവര്‍ സംസാരിച്ചു. കാമ്പസ് ഡയറക്ടര്‍ ഡോ. വി.പി രാഘവന്‍ സ്വാഗതവും പി. രേഖ നന്ദിയും പറഞ്ഞു.



keywords:shuchithwa-soubagyam-programme-inaugurated

Post a Comment

0 Comments

Top Post Ad

Below Post Ad