Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ റിവോള്‍വറുമായി അഞ്ചംഗ സംഘം എത്തിയത് ബാങ്ക് കൊള്ള ലക്ഷ്യമിട്ട്

മഞ്ചേശ്വരം:(www.evisionnews.in) ഉപ്പള കുബണൂരില്‍ റിവോല്‍വറുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക സ്വദേശയും മുംബൈയില്‍ താമസക്കാരനുമായ ഭാസ്‌കര്‍ വെളിച്ചപ്പാട് (52), ഉത്തര്‍പ്രദേശ്  ദീനാനാഥ് ജയ്പാല്‍ (55), കൊല്‍ക്കത്ത സ്വദേശി മൃത്യുംജയ (26), കര്‍ണ്ണാടക കാര്‍ക്കള സ്വദേശി ജയ്ശീല (32), മണ്ണംകുഴി സ്വദേശി അബ്ദുല്‍ അസീസ് ശെയ്ഖ് (42) എന്നിവരേയാണ് ഡിവൈഎസ്പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവര്‍ ഉപ്പളയില്‍ എത്തിയത് ആന കല്ലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കവര്‍ച്ച നടത്താനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാസറഗോഡ് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം സമ്മതിച്ചു. മഞ്ചേശ്വരം ആനക്കല്ലിലെ സ്വകാര്യ ബാങ്ക് കുത്തി തുറന്ന് കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ഉപ്പളയില്‍ എത്തിയത്. കുബണൂരിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സംഘം താവളം ഉറപ്പിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നാട്ടുക്കാരുടെ സഹായത്തോടെ ഈ വീട് വളയുകയും അകത്തുണ്ടായിരുന്ന സംഘത്തിലെ ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. ഇവര്‍ എത്തിയ തവേര കാറും, റിവോള്‍വറും വാളുകളും കസ്റ്റഡിയില്‍ എടുത്തു. റെയിഡിനിടെ രക്ഷപ്പെട്ടവരെ പിന്നീട് പിടികൂടുകയാണുണ്ടായത്. ഇവര്‍ മുമ്പ് നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ ഗംഗാധരന്‍, ജിതീഷ് സിറിയക്, സുനില്‍ എബ്രഹാം, പ്രദീപ് കുമാര്‍, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.

evisionnews



keywords:manjeshwaram-five-arrested-in-uppala-with-revolver 

Post a Comment

0 Comments

Top Post Ad

Below Post Ad