Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ ആത്മഹത്യ; സദാചാര പോലീസ് ചമഞ്ഞ സംഘത്തിനെതിരെ അന്വേഷണം

കാഞ്ഞങ്ങാട്: ഒരാഴ്ച്ച മുമ്പ് പുല്ലൂര്‍ എടമുണ്ടയില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് രജിത് (28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നാട്ടില്‍ തന്നെയുള്ള ഒരു സംഘത്തിന്റെ അപവാദ പ്രചരണവും ആണ് രജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അപവാദ പ്രചരണം നടത്തിയ സംഘത്തില്‍ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമുണ്ട്.
സദാചാര പോലീസ് ചമഞ്ഞുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം രജിത്തിന്റെ വിവാഹം മുടങ്ങിയിരുന്നു. ഇതില്‍ മനംനൊന്താണ് രജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലാണ് രജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രജിത്തിന്റെ ആത്മഹത്യ കുറിപ്പില്‍ തന്നെ ചതിച്ചവരെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു.


keywords: kanhangad-suicide-of-dyfi-unit-president

Post a Comment

0 Comments

Top Post Ad

Below Post Ad