ബോവിക്കാനം: ബൈക്ക് ആള്‍കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നെക്രംപാറയിലെ കുഞ്ഞമ്പുനായര്‍ (54) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പൈക്ക സ്വദേശി മിഥ്‌ലാജിനെ (18) മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ബോവിക്കാനം ടൗണിലാണ് സംഭവം.മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന നാലുബൈക്കുകള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റിയപ്പോള്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്കിലിടിച്ചതോടെയാണ് അപകടം.
keywords: accident-in-bovikanam

Post a Comment
0 Comments