Type Here to Get Search Results !

Bottom Ad

സ്ത്രീയെ തീവച്ച് കൊന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു

evisionnews
കണ്ണൂര്‍: (www.evisionnews.in) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള 25 നും 30 നും മധ്യേപ്രായമുള്ള യുവാവാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. സംഭവം നടക്കുന്ന ദിവസം പ്ലാറ്റ്‌ഫോമില്‍ വച്ചും ഫാത്തിമയും ഈ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട റെയില്‍വെ ജീവനക്കാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(45)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. കണ്ണൂര്‍ ലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണു സംഭവം. പുറകില്‍നിന്ന് അഞ്ചാമതുള്ള 69620 നമ്പര്‍ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് തീകൊളുത്തുകയായിരുന്നു. 



Keywords: Kannur railway station, young man, burn, Fathima, train, bogy









Post a Comment

0 Comments

Top Post Ad

Below Post Ad