ഉപ്പള: (www.evisionnews.in) മാരകായുധങ്ങളുമായി സംശയ സാഹചര്യത്തില്‍ ഉപ്പള കുബന്നൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കണ്ടവരില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ ഓടിപ്പോയി. ഇവര്‍ ഉപയോഗിച്ച വാഹനവും അതിലുണ്ടായിരുന്ന മൂന്നു വെട്ടുകത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസും നാട്ടുകാരും വീടുവളഞ്ഞപ്പോള്‍ അകത്തുണ്ടായിരുന്ന ആറു പേരില്‍ മൂന്നു പേര്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീഴുകയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയുമായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന മൂന്നു പേരെയും ഇതോടൊപ്പം കസ്റ്റഡിയിലെടുത്തു.കെ.എ. 21 എന്‍. 3749 എന്ന നമ്പറിലുള്ള ടവേര വണ്ടിയാണ് ഇവരില്‍ നിന്നു പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ നമ്പര്‍ വ്യാജമാണെന്നു സംശയിക്കുന്നു. അന്യസംസ്ഥാന സംഘത്തില്‍പ്പെട്ടവരുള്ളതിനാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് ഡിവൈഎസ് പി രഞ്ജിത് പറഞ്ഞു.
Keywords: Uppala, Police, four men, DYSP Ranjith, heavy tools,
Post a Comment
0 Comments