ബേക്കല്‍: (www.evisionnews.in) പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിദ്ദീഖ് പള്ളിപ്പുഴയുടെ രണ്ട് സഹോദരന്മാരെ ഗള്‍ഫില്‍ വെച്ച് ക്വട്ടേഷന്‍ സംഘം അക്രമിച്ചു. പള്ളിപ്പുഴയിലെ അഫ്‌സല്‍ (25), ഷിഹാബ് (23) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ദുബായിലെ വ്യാപാര സ്ഥാപനത്തില്‍ ഇരുവരും കടയടച്ച ശേഷം രാത്രി താമസസ്ഥലത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കാറിലെത്തിയ മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു. അഫ്‌സലിനെ സംഘം ബലമായി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ട് പോകാനും ശ്രമം നടത്തി. ബഹലം കേട്ട് കടയിലെ മറ്റു ജീവനക്കാര്‍ എത്തിയതോടെ അക്രമികള്‍ കടന്നു കളയുകയായിരുന്നു. മര്‍ദ്ധനത്തില്‍ പരിക്കേറ്റ അഫ്‌സലിനെയും ഷിഹാബിനെയും ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിദ്ദീഖ് പള്ളിപ്പുഴയെ അക്രമിച്ച കേസില്‍ പ്രതിയായ യുവാവ് ദുബായിലെത്തി തങ്ങളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് അഫ്‌സലിന്റെയും ഷിഹാബിന്റെയും പരാതിയില്‍ പറയുന്നത്.
പള്ളിക്കര ഖാസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലുണ്ടായ അക്രമക്കേസില്‍ പ്രതിയായ സിദ്ദീഖിനെ ഈയിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം സിദ്ദീഖിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
Keywords: Bekal, Pallikkara, Grama Panchayath Member, Dubai

Post a Comment
0 Comments