Type Here to Get Search Results !

Bottom Ad

രാജാധിരാജ 50 പിന്നിട്ടു; ആഘോഷമാക്കി കാസര്‍കോട്ടെ ആരാധകര്‍

evisionnews
കാസര്‍കോട് (www.evisionnews.in): മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ രാജധിരാജ എന്ന സിനിമ ഹിറ്റില്‍ നിന്നും മെഗാഹിറ്റിലേക്ക് നീങ്ങിയതോടെ കാസര്‍കോട് ജില്ലയിലെ മമ്മൂട്ടി ആരാധകരില്‍ ആവേശ തിരയിളക്കം. കാസര്‍കോട്ടെ കൃഷ്ണ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങി അമ്പത് ദിവസം പിന്നിട്ടു. രാജാധിരാജയുടെ വിജയം ആഘോഷിക്കുകയാണ് കാസര്‍കോട് ജില്ലയിലെ മമ്മൂട്ടി ഫാന്‍സ് ടൗണ്‍ കമ്മിറ്റി.
സിനിമ കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രേക്ഷകര്‍ ഒഴുകിയെത്തുകയാണ്. പലപ്പോഴും പ്രദര്‍ശന ശാല നിറഞ്ഞ് കവിയുന്നതിനാല്‍ തിരക്ക് അനിയന്ത്രിതമാണ്. ഒരു വര്‍ഷ കാലത്തിനിടയില്‍ പ്രദര്‍ശനത്തിന് വന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ചിലത് പരാജയപ്പെടുകയും മറ്റ് ചിലത് ശരാശരി വിജയം മാത്രം കൈവരിക്കുകയും ചെയ്തിരുന്നെങ്കിലും രാജാധിരാജയുടെ വന്‍വിജയത്തോടെ മമ്മൂട്ടി ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.


Keywords; Rajadhi raja, celebration, Mega star, Mammootty, 50 das, 

Post a Comment

0 Comments

Top Post Ad

Below Post Ad